മുഖ്യമന്ത്രിയുടെ ആശയത്തെ വനം മന്ത്രി കെ.ബി.ഗണേഷ്കുമാറും ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും കാര്യമായെടുക്കുക കൂടി ചെയ്തതോടെ മലയോരവിനോദ കേന്ദ്രത്തിന് ഒരു പദ്ധതികൂടി കിട്ടി.
കോവളം കടല്‍ത്തീരത്തിന്റെയും ആക്കുളം കായലിന്റെയും സാമീപ്യം പൊന്മുടിയുടെ ടൂറിസം സാധ്യത തെളിയിക്കുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. വേഗതയോടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിനോദസഞ്ചാര സൗകര്യകേന്ദ്രത്തിനുള്ള അനുമതി മന്ത്രി കെ.ബി.ഗണേഷ്കുമാര് പ്രഖ്യാപിച്ചു. കര്‍ണാടക മാതൃകയില്‍ വനം ടൂറിസം കേരളത്തില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷനായി. പൊന്മുടി നേരിടുന്ന അവഗണനയെപ്പറ്റിയുള്ള മാധ്യമ റിപ്പോര്‍ട്ടുകളാണ് വികസനപദ്ധതികള്‍ക്ക് പ്രേരകമെന്ന് എ.പി.അനില്‍കുമാര്‍ പറഞ്ഞു. ടൂറിസം ഡയറക്ടര്‍ റാണിജോര്‍ജ് റിപ്പോര്‍ട്ടവതരിപ്പിച്ചു. എ.സമ്പത്ത് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, ടൂറിസം സെക്രട്ടറി ടി.കെ.മനോജ്കുമാര്‍, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല തുടങ്ങിയവര്‍ സംസാരിച്ചു.


