വിതുര. കണ്‍സ്യൂമര്‍ഫെഡിന്റെ നെടുമങ്ങാട് താലൂക്ക്തല ഇൌസ്റ്റര്, വിഷു വിപണനമേള വിതുര കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം പ്രവര്‍ത്തനം ആരംഭിച്ചു. പാലോട് രവി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ശോഭനാജോര്‍ജ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, വൈസ്പ്രസിഡന്റ് ശാന്തി ജി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.നിത്യോപയോഗസാധനങ്ങളും മറ്റും കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നു ലഭിക്കും.


