നന്ദിയോട്: പച്ച പൈങ്കുനി ഉത്രത്തോടനുബന്ധിച്ച് നടക്കുന്ന കാര്‍ഷികമേളയിലും ക്ഷേത്ര ഉത്സവനഗരിയിലും ജനത്തിരക്കേറുന്നു. മേളയോടനുബന്ധിച്ചു നടന്ന വനിതാസമ്മേളനം ജെ.എന്‍.ടി.ബി.ജി.ആര്.ഐ. ഡയറക്ടര്‍ ഡോ. പി.ജി.ലത ഉദ്ഘാടനം ചെയ്തു.
നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മഞ്ജു മധുസൂദനന്, ഉഷാ വിജയന്, ഗ്രാമപ്പഞ്ചായത്ത് അംഗമായ കവിത എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വാഴ്ച രാവിലെ സൗജന്യ പ്രമേഹ ചികിത്സാ ക്യാമ്പ് നടക്കും.
ക്ഷേത്രസന്നിധിയില്‍ രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, അന്നദാനം. 6.45ന് കര്പ്പൂരദീപക്കാഴ്ചയും നടക്കും, രാത്രി 7ന് നൃത്തനാടകം, 9.30ന് നൃത്തസന്ധ്യ.

