ANWAR SHAN PALODE
പാലോട്: റബ്ബര്‍ തടി കയറ്റിവന്ന ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടത്തില്‍ മരിച്ച കയറ്റിയിറക്ക് തൊഴിലാളികള്‍ക്ക് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കണ്ണീരോടെ വിടനല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പാലോട് ജങ്ഷനില്‍ പൊതുദര്‍ശനത്തിന് വെച്ച സുഭാഷിന്റെയുംജോജോയുടെയും മൃതദേഹത്തില്‍ സഹപ്രവര്‍ത്തകര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ശനിയാഴ്ച വൈകീട്ട് ആറു മണിയോടെ ആയിരുന്നു ജവഹര്‍ കോളനിയില്‍ നിന്നും കാക്കാണിക്കരയിലേയ്ക്ക് പോകുന്ന തടി കയറ്റിവന്ന ലോറി പാലത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ മരിച്ച ദുരന്തത്തില്‍ ലോറിയിലുണ്ടായിരുന്ന അഞ്ചു പേര്‍ വളരെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ജോജോ, സുഭാഷ് എന്നിവരോടൊപ്പം ലോറിക്കടിയില്‍പ്പെട്ട് അപകടത്തിലായ വിഷ്ണു, സജിമോന്‍, സൈനുദ്ദീന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. പാലോട് ജങ്ഷനില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍. എ., ജില്ലാ പഞ്ചായത്തംഗം സോഫീതോമസ്, വി.കെ.മധു, പി.വത്സല എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ജോജോയുടെ മൃതദേഹം പാലോട് കുന്നുംപുറത്ത് വീട്ടിലും സുഭാഷിന്‍േറത് ജവഹര്‍ കോളനി ബ്ലോക്ക് നമ്പര്‍ 10-ലും സംസ്‌കരിച്ചു. ജോജോയുടെ മരണത്തോടെ കുടുംബം തികച്ചും അനാഥമാവുകയാണ്. ജോജോയുടെ പിതാവ് റോബിന്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ ശരീരത്തിന്റെ ഒരുവശം തളര്‍ന്ന് കിടപ്പാണ്. അമ്മ സുശീലയാകട്ടെ ഹൃദ്‌രോഗം ബാധിച്ച് ചികിത്സയിലും.
ജവഹര്‍ കോളനി ജങ്ഷനില്‍ രണ്ടുപേരുടെയും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. വിവിധ തൊഴിലാളി യൂണിയനുകളില്‍പ്പെട്ടവര്‍, യൂണിയന്‍ നേതാക്കള്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആയിരങ്ങളാണ് ഇവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.