വിതുര. പൈപ്പ്ജലം വിതരണം മുടങ്ങിയതുമൂലം വിതുര മാര്‍ക്കറ്റ് ജംക്ഷനിലെ ഹോട്ടലുകള്‍ അടച്ചിട്ടു. പൈപ്പ്ജലത്തെ ആശ്രയിച്ചു കച്ചവടം നടത്തുന്ന കടക്കാരും ബുദ്ധിമുട്ടിലാണ്. മൂന്ന് ദിവസമായി ഇവിടെ കുടിവെള്ളം ലഭിക്കാതെവന്നതോടെ ജനം പരക്കംപായുന്നു. കടുത്ത വേനല്‍ച്ചൂട് മൂലം ഇൌ പ്രദേശത്തെ നീര്‍ച്ചാലുകളും നീരുറവകളും മറ്റു ജലസ്രോതസുകളും വറ്റിവരണ്ടിട്ടു മാസങ്ങളായി. കിണറുകളില്‍ നിന്നു ജലം അപ്രത്യക്ഷമായി. നദിയിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു.
കണക്ഷന് എടുത്തിട്ടുണ്ടെങ്കിലും പണം നല്കി വെള്ളം വാങ്ങേണ്ട സ്ഥിതിയാണെന്നു കച്ചവടക്കാര്‍ പറയുന്നു. വാടകയ്ക്കു വണ്ടി വിളിച്ച് എട്ടും പത്തും കിലോമീറ്റര്‍ സഞ്ചരിച്ചു കുടിനീര് ശേഖരിച്ചു കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. പൈപ്പുകള്‍ നോക്കുകുത്തിയായിമാറി. ഹൌസ് കണക്ഷന് എടുത്തിട്ടുള്ളവരും മറ്റും കിലോമീറ്ററുകളോളം നടന്നു വാമനപുരം നദിയില്‍ നിന്നും മറ്റും ജലം ശേഖരിച്ച് ഉപയോഗിക്കേണ്ട അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലേറ്റു താവക്കല്‍ പമ്പ്ഹൌസിലെ മോട്ടോറും മറ്റും കത്തിപ്പോയതുമൂലമാണു പൈപ്പ്ജല വിതരണം തടസ്സപ്പെടാന്‍ കാരണമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. മോട്ടറിന്റെയും മറ്റും പണി പുരോഗമിക്കുകയാണെന്നും പൈപ്പ്ജല വിതരണം ഉടന്‍ പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


