പാലോട്. നന്ദിയോട്ടും പാലോട്ടും പൈപ്പുപൊട്ടി ദിവസങ്ങളായി ജലം റോഡിലൂടെ ഒഴുകുന്നു. പാലോട് ജംക്ഷനോടു ചേര്‍ന്നു മടത്തറ റോഡില്‍ ടാക്സി സ്റ്റാന്‍ഡിനു സമീപം പെൈപ്പു പൊട്ടിയിട്ട് ആഴ്ച ഒന്നു കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയെടുത്തിട്ടില്ല. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് ഈ അനാസ്ഥ. ആദ്യം ചെറിയ തോതിലാണു പൊട്ടിയതെങ്കിലും യഥാസമയം നന്നാക്കാത്തതുമൂലം റോഡ് കൂടുതല്‍ തകര്‍ന്നിട്ടുണ്ട്. നന്ദിയോട് ജംക്ഷനില്‍ വിതുര റോഡില്‍ ശ്രുതി ബേക്കറിക്കു സമീപം പൈപ്പ് പൊട്ടി ജലം ഒഴുകുന്നതു യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
WELCOME
Monday, April 2, 2012
നന്ദിയോട്ടും പാലോട്ടും പൈപ്പുപൊട്ടി ജലം പാഴാകുന്നു