വിതുര: വിതുര മേഖലയിലെ കുടിവെള്ള പൈപ്പുകള്‍ കാഴ്ചവസ്തുവായിട്ട് ഒരാഴ്ച പിന്നിടുന്നു. വെള്ളം പമ്പ് ചെയ്യേണ്ട താവയ്ക്കല്‍ പമ്പുഹൗസിലെ മൂന്ന് മോട്ടോറുകളും പണിമുടക്കിയതാണ് പ്രതിസന്ധിക്ക് കാരണം. മോട്ടോറിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ കോയമ്പത്തൂരില്‍ നിന്ന് വരുന്നതും കാത്തിരിക്കുകയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍. ഇതിനിടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയില്‍ ജലവിതരണം തുടങ്ങിയെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ വെള്ളത്തിനായി പരക്കം പായുകയാണ്.
താവയ്ക്കല്‍ പമ്പ്ഹൗസിലെ മൂന്ന് മോട്ടോറുകളും ഒരുമിച്ച് കേടായത് ദുരൂഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുമ്പുണ്ടായ മിന്നലിലാണ് പമ്പുകള്‍ കേടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആദ്യം കേടായവ യഥാസമയം നന്നാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളം കിട്ടാതായതോടെ വിതുരസാമൂഹികാരോഗ്യകേന്ദ്രം, ഹോട്ടലുകള്‍, ബാങ്കുകള്‍, സ്‌കൂള്‍ തുടങ്ങിയവ ഒന്നടങ്കം പ്രതിസന്ധിയിലായി. ഇതോടെ കിണര്‍വെള്ളം സ്വപ്നം മാത്രമായ പോറ്റിക്കുന്ന്, പറങ്കിമാന്തോട്ടം തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ നെട്ടോട്ടത്തിലുമായി. ഡി.വൈ.എഫ്.ഐ. നടത്തിയ പഞ്ചായത്തോഫീസ് ഉപരോധത്തെ തുടര്‍ന്നാണ് ടാങ്കര്‍ ലോറി അയക്കാന്‍ തീരുമാനമായത്. ജനങ്ങള്‍ക്കുവേണ്ടിയാണ് സമരം നടത്തിയതെങ്കിലും പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കള്ളക്കേസ് എടുത്തതായി ഡി.വൈ.എഫ്.ഐ. ഭാരവാഹികള്‍ പറയുന്നു