പെരിങ്ങമ്മല: വെറ്റല്‍ ആറില്‍ പാക്കുളത്തും മഞ്ഞപ്പാറയിലും കരയിടിച്ച് മണലൂറ്റ് വ്യാപകമാകുന്നു. സൂര്യകാന്തി, എട്ടേക്കര്‍ഭാഗം കേന്ദ്രീകരിച്ച് നടക്കുന്ന പാക്കുളം കടവിലെ മണലൂറ്റിന് പ്രദേശത്തെ രാഷ്ട്രീയ കൂട്ടുകെട്ടാണ് പിന്തുണ നല്‍കുന്നതെന്ന് ആക്ഷേപമുണ്ട്. കൊച്ചുകരിക്കകം മഞ്ഞപ്പാറ കടവില്‍ പുറത്തുനിന്നും എത്തുന്ന സംഘമാണ് മണലൂറ്റിന് നേതൃത്വം കൊടുക്കുന്നത്.
രാത്രിയും പകലുമായി കരയിടിച്ച് ഊറ്റുന്ന മണല്‍ പുലര്‍ച്ചെയോടെയാണ് മിനി ലോറികളിലും മറ്റ് വാഹനങ്ങളിലുമായി കടത്തിക്കൊണ്ടുപോകുന്നത്. തെന്നൂര്‍ വില്ലേജ് ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശങ്ങളില്‍ മണലൂറ്റ് ശക്തമാണ്. നിരവധി തവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും റവന്യൂ-പോലീസ് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. കരയിടിച്ച് നിരന്തരമായുള്ള മണലൂറ്റ്, സമീപത്തെ വലിയ വൃക്ഷങ്ങള്‍ കടപുഴക്കി വീഴ്ത്തുന്നതായും വീടുകള്‍ക്ക് ബലക്ഷയം അനുഭവപ്പെടുന്നതായും സമീപവാസികള്‍ പറയുന്നു.
രാത്രിയില്‍ മണലൂറ്റാന്‍ ഇറങ്ങുന്ന സംഘത്തിന്റെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ സൈ്വരജീവിതം തകര്‍ക്കുന്നതായും പരാതിയുണ്ട്.