വിതുര: ഈറ്റത്തൊഴിലാളികള്‍ക്ക് യന്ത്രസഹായത്തോടെ തൊഴില്‍ സാധ്യമാക്കുന്ന സംരംഭം വിതുരയില്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പിനുകീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രമാണ് ഗ്രാമപ്പഞ്ചായത്തിലെ മണിതൂക്കി ആദിവാസി കോളനിയില്‍ പദ്ധതി തുടങ്ങിയത്. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രി പി.കെ.ജയലക്ഷ്മി എന്നിവരുടെ അസാന്നിധ്യത്തില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ അധ്യക്ഷനായി. പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍ ജി.ഡി.ഷിബുരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എന്‍.സതീശന്‍, മാനേജര്‍ ഇ.സലാഹുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഒ.ശകുന്തള, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ എസ്.സുദര്‍ശനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.