പാലോട്. പെരിങ്ങമ്മല കൊച്ചുവിള സെന്റ് മേരീസ് ചര്‍ച്ചില്‍ മൂന്നുനാള്‍ നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ നാളെ 4.30നു നടക്കുന്ന റംശ, കൊടിയേറ്റ് എന്നിവയോടെ ആരംഭിക്കും. അഞ്ചിനു ദിവ്യബലിയില്‍ പാലോട് സെന്റ് ജോര്‍ജ് ചര്‍ച്ച് വികാരി റവ. ഫാ. തോംസണ്‍ ഓളാട്ടുപുറത്ത് കാര്‍മികത്വം വഹിക്കും. പാലോട് കുന്നുംപുറം മലങ്കര കാത്തലിക് ചര്‍ച്ച് വികാരി റവ. ഫാ. സാമുവേല്‍ പാറവിള വചന പ്രഘോഷണം നല്‍കും.
12നു 9.30ന് ദിവ്യബലിയില്‍ റവ. ഫാ. റോബിന്‍ അനന്തക്കാട്ട് കാര്‍മികത്വം വഹിക്കും. സമാപനദിവസമായ 13നു 3.30ന് റംശ, നാലിനു നടക്കുന്ന തിരുനാള്‍ ദിവ്യബലിയില്‍ റവ. ഫാ. തോമസ് കാരക്കാട് കാര്‍മികത്വം വഹിക്കും. 5.30നു ജപമാല പ്രദക്ഷിണം, കൊടിയിറക്ക്. ഏഴിനു ഗാനമേള തുടര്‍ന്നു കരിമരുന്നു പ്രകടനം.