പാലോട്. യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പാലോട്ട് ജനം വലഞ്ഞു. ഹര്‍ത്താല്‍ അറിയാതെ യാത്രചെയ്തവരും കടകമ്പോളങ്ങളിലെത്തിയവരും ദുരിതത്തിലായി. രാവിലെ കടകള്‍ തുറക്കുകയും വാഹനങ്ങള്‍ നിരത്തിലറങ്ങുകയും ചെയ്തെങ്കിലും പത്തു മണിയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയുമായിരുന്നു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ പാലോട് ഡിപ്പോയിലെത്തി തടഞ്ഞതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു.
തെങ്കാശിയില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന കെഎസ്ആര്‍ടിസി ബസിനെ പാലോട്ട് തടഞ്ഞു. യാത്രക്കാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഹര്‍ത്താലനുകൂലികള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ബസ് ഡിപ്പോയിലൊതുക്കി. യാത്രക്കാര്‍ പാലോട് ജംക്്ഷനിലെ വിശ്രമ മന്ദിരത്തിലും കടത്തിണ്ണകളിലും അഭയം തേടി. വൈകിട്ടോടെയാണു യാത്ര പുനരാരംഭിച്ചത്. ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതു യാത്രക്കാര്‍ക്ക് ആശ്വാസമായി. നന്ദിയോട്, പെരിങ്ങമ്മല ഭാഗങ്ങളിലും കടകമ്പോളങ്ങള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. എന്നാല്‍, അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്നു പൊലീസ് അറിയിച്ചു.