വിതുര.പൊന്‍മുടി കുളച്ചിക്കര മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളി പരമശിവത്തിന്റെ മകള്‍ ശിവരഞ്ജിനിയെ(17) എസ്റ്റേറ്റ് ലായത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്കൂളില്‍ പ്ളസ്ടു വിദ്യാര്‍ഥിനിയായ ശിവരഞ്ജിനി അവധിക്കു നാട്ടിലെത്തിയശേഷം വിതുരയില്‍ കംപ്യൂട്ടര്‍ പഠിക്കാന്‍ പോകുകയായിരുന്നു. മാതാവ് ഉലഹമ്മാള്‍ വിദേശത്താണ്.
വെള്ളിയാഴ്ച വൈകിട്ടാണു തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പൊന്‍മുടി പൊലീസ് കേസെടുത്തു. രഞ്ജിത് സഹോദരനാണ്.