പാലോട്: ആളൊഴിഞ്ഞ വഴിയിലൂടെ പോയ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് ശല്യം ചെയ
്ത അമ്പതുകാരനെ നാട്ടുകാര്‍ തന്നെ പിടികൂടി പൂശി വിട്ടു. ഇന്നലെ വൈകിട്ട് പാലോട് പ്ളാവിറ ലോറി വര്‍ക്ക്ഷോപ്പിനടുത്തായിരുന്നു സംഭവം. പതിനേഴുകാരി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേയ
്ക്കുള്ള ഇടവഴിയിലൂടെ പോകുകയായിരുന്നു. ലോറി ക്ളീനറായ അമ്പതുകാരന്‍ ആരും കൂടെയില്ലെന്ന് മനസിലാക്കി പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ശല്യം ചെയ്തപ്പോള്‍ ഓടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി പിന്തുടര്‍ന്ന് ഇയാളെ പി
ടികൂടി നന്നായി പൂശിവിട്ടു.