വിതുര: അരുവിക്കര നിയോജകമണ്ഡലത്തിന് നിയമസഭാസ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സമ്മാനമായി രണ്ട് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍. സ്ഥലം എം.എല്‍.എ കൂടിയായ അദ്ദേഹം ഗതാഗതവകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് അനുവദിച്ചതെന്ന് സ്പീക്കുടെ പ്രൈവറ്റ് സെക്രട്ടറി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി. വിതുര ഡിപ്പോയില്‍ നിന്ന് തുടങ്ങിയ പത്തനംതിട്ട സര്‍വീസ് ബുധനാഴ്ച ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.
ആര്യനാട് ഡിപ്പോയില്‍ നിന്നുള്ള ഗുരുവായൂര്‍ സര്‍വീസിന്റെ ഉദ്ഘാടനം 28ന് നടക്കും. എം.എല്‍.എ ഫണ്ടുപയോഗിച്ച് ഡിപ്പോയില്‍ പണിത മന്ദിരത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.