ചിത്രം:നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ തിരയിളക്കംമുണ്ടായ കിണര്‍,തിരയിളക്കം കാണാന്‍ താടിചുകൂടിയ ജനം |
പാലോട്. നന്ദിയോട് പച്ച ഗവ. എല്‍പിഎസിലെ കിണറ്റില്‍ ഇന്നലെയുണ്ടായ തിരയിളക്കത്തില്‍ വെള്ളം ഉയര്‍ന്നു കിണര്‍ നിറയുന്ന ഘട്ടം വരെയെത്തി. 13 തൊടിയുള്ള കിണറ്റില്‍ രണ്ടു തൊടിയോളം വെള്ളം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും തിരയിളക്കത്തെ തുടര്‍ന്നു പത്തു തൊടിയോളം ഉയര്‍ന്നു. രണ്ടു തൊടി മാത്രമാണ് അവശേഷിച്ചത്. വാട്ടര്‍ ടാങ്കില്‍ നിന്നു വെള്ളം ഓവര്‍ഫ്ളോ ആയതിനെ തുടര്‍ന്നാണു നിറഞ്ഞു കവിയാതിരുന്നത്.
തിരയിളക്കം കാണാന്‍ വന്‍ ജനം എത്തിയിരുന്നു. 11 മണിയോടെയാണു സംഭവമെങ്കിലും വൈകുന്നേരമായിട്ടും വെള്ളം നേരിയതോതില്‍ മാത്രമേ കുറഞ്ഞിട്ടുള്ളു. അതേസമയം പ്രതിഭാസം വെള്ളിയാഴ്ചയും ചെറിയതോതില്‍ അനുഭവപ്പെട്ടതായും ടാങ്കില്‍ നിന്നു വെള്ളം ഓവര്‍ഫ്ളോ ആയതായും എന്നാല്‍ കാര്യമായി വെള്ളം ഉയര്‍ന്നിരുന്നില്ലെന്നും ഹെഡ്മാസ്റ്റര്‍ വിജയകുമാരന്‍ നായര്‍ പറഞ്ഞു. ഇന്നലത്തെ തിരയിളക്കത്തെ തുടര്‍ന്നു സമീപ വീട്ടിലെ ഒരു കിണറ്റില്‍ വെള്ളം അല്‍പം ഉയര്‍ന്നതായും മറ്റൊരു വീട്ടിലെ കിണറ്റില്‍ വെള്ളം താഴ്ന്നതായും പറയുന്നു.
സംഭവമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി കാണാനെത്തിയവരെ നിയന്ത്രിക്കുകയും ഭൌമ പഠനകേന്ദ്രത്തെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ വെള്ളം പതഞ്ഞുപൊന്താതെ ഉയര്‍ന്നുവരുന്നത് അപകടകരമല്ലെന്നും രണ്ടു ദിവസം ഈ പ്രതിഭാസം ഉണ്ടായശേഷം കുറയുമെന്നും അവര്‍ അറിയിച്ചു. എങ്കിലും സംഘം കിണര്‍ സന്ദര്‍ശിച്ചേക്കും.