പാലോട്: കാല്‍നട പോലും അസാധ്യം. ഇരുചക്രവാഹനങ്ങള്‍ നിത്യവും അപകടത്തില്‍. പേരയം - പുള്ളിനട റോഡിന്റെ ദുരിതങ്ങള്‍ ദിവസം കഴിയുന്തോറും കൂടുകയാണ്. റോഡിന്റെ പണി ആരംഭിച്ചിട്ട് പതിറ്റാണ്ട് പിന്നിടുന്നു. നാട്ടുകാരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ടാണ്പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്നാണ് കരാറുകാരന്റെ നിലപാട്. അതല്ല കരാറുകാരന്റെ അനാസ്ഥയും റോഡ് പണിയിലെ ക്രമക്കേടും കൊണ്ടാണ് പണിതീര്‍ക്കാന്‍ കഴിയാത്തതെന്നാണ് യാത്രക്കാരുടെ പക്ഷം.
പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളും അതിന്റെ പത്തിരട്ടി യാത്രക്കാരും ഉപയോഗിക്കുന്ന റോഡിനാണ് ഈ ഗതികേട്. പ്രധാനമന്ത്രിയുടെ 'ഗ്രാമീണ സഡക് യോജന' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ പണി ആരംഭിച്ചത്. റോഡിനാവശ്യമായ സ്ഥലമെടുപ്പ് ആരംഭിച്ചതോടെ പ്രശ്‌നങ്ങളായി. പല സ്ഥലങ്ങളിലും പഴയപടി വലിയ വളവുകള്‍ നിലനിര്‍ത്തി റോഡ്പണിയാന്‍ തിടുക്കം കാട്ടിയെന്ന് ആക്ഷേപമുയര്‍ന്നു. റോഡിന് വീതികൂട്ടാനായി വസ്തു വിട്ടുകൊടുക്കുന്നതിനെച്ചൊല്ലിയായി അടുത്ത തര്‍ക്കം. ഇതും ഏറെനാള്‍ നീണ്ടുപോയി.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നടന്ന ജോലികളില്‍ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ കൂടി ആയതോടെ പണി പാതിവഴിയില്‍ നിലച്ചു.
പേരയം ആയിരവില്ലി ക്ഷേത്രം, പുള്ളിനട തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ധാരാളം പേര്‍ പേരയം സ്‌കൂള്‍, പേരയം ചന്ത തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്നതിന് ഏക ആശ്രയമാണിത്. കൂടാതെ പേരയം ടൗണില്‍ എത്താനും പേരയത്തുനിന്നും പുള്ളിനട വഴി പാലുവള്ളിയിലെത്തിയാല്‍ പാലോട് ടൗണില്‍ എത്താന്‍ അഞ്ച് കിലോമീറ്ററിലധികം ലാഭിക്കാം. നിലവില്‍ പത്ത് കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് താന്നിമൂട് വഴിയാണ് ചെങ്കോട്ട റോഡില്‍ എത്തേണ്ടത്. ഇക്ബാല്‍ കോളേജില്‍ ഉള്‍പ്പെടെ പഠിക്കാനെത്തുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിദിനം ഈ ദുരിതയാത്ര കടന്നുവേണം പാലോട്ട് ടൗണില്‍ എത്താന്‍. പേരയം-പുള്ളിനട റോഡ് അടിയന്തരമായി പണി പൂര്‍ത്തീകരിക്കാനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.