പാലോട്. അജ്ഞാത സ്ത്രീ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചു. പാലോട് സ്വദേശി ലിസി(65) എന്നു മാത്രമാണു ലഭ്യമായ വിവരം. 133 സെ.മി. പൊക്കമുണ്ട്. നരച്ച തലമുടിയാണ്. കാവി നിറത്തിലുള്ള ബ്ളൌസും ചുവപ്പും വൈലറ്റും കലര്‍ന്ന ലുങ്കിയുമാണു വേഷം.
മഞ്ഞയും ചുവപ്പും മുത്തുകള്‍ കോര്‍ത്ത മാല ധരിച്ചിട്ടുണ്ട്. പാലോട് പൊലീസിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ പാലോട് പൊലീസില്‍ അറിയിക്കണം. ഫോണ്‍: 94979 60399.