പാലോട്. നന്ദിയോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുരസ്കാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അവര്‍ ആദരിച്ചു. പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു യൂണിഫോം വിതരണം ചെയ്തു.
പാലുവള്ളി ഗവ. യുപിഎസിനു പഞ്ചായത്ത് വാങ്ങിയ മൈക്ക് സെറ്റിന്റെ വിതരണം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. ബാബുവും ഗ്രന്ഥശാലകള്‍ക്കുള്ള പുസ്തക വിതരണം ജി. പ്രകാശും സ്പോര്‍ട്സ് കിറ്റ് വിതരണം ഉദയകുമാറും കേരളോല്‍സവ വിജയികള്‍ക്കുള്ള ട്രോഫി വിതരണം എസ്.ഡി. നിമിയും നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, പഞ്ചായത്ത് അംഗങ്ങളായ പി.ആര്‍. സുമ, ടി.കെ. വേണുഗോപാല്‍, ആര്‍.ആര്‍. രാജേഷ്, സിഡിഎസ് ചെയര്‍പഴ്സന്‍ ഷീജ, പഞ്ചായത്ത് സെക്രട്ടറി പ്രേം, പച്ച ഗവ. എല്‍പിഎസ് ഹെഡ്മാസ്റ്റര്‍ വിജയകുമാരന്‍നായര്‍, വിഇഒമാരായ ഉണ്ണിക്കൃഷ്ണന്‍, സുബി എന്നിവര്‍ പ്രസംഗിച്ചു.