വിതുര. പത്താംക്ളാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തൊളിക്കോട് ആനപ്പെട്ടി പച്ചക്കാട് സുജിതവിലാസം വീട്ടില്‍ ഒാട്ടോ ഡ്രൈവറായ എം. ശരത്(20) ആണ് അറസ്റ്റിലായത്.
ഇയാള്‍ ഇക്കഴിഞ്ഞ 20നു രാത്രി 11ന് ആദിവാസിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ഒാട്ടോയില്‍ കയറ്റി തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണു കേസ്. നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ്ഷാഫി, വിതുര എസ്ഐ: സിജു കെ.എല്‍. നായര്‍ എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്.