പാലോട്. പെരിങ്ങമ്മല ഗാര്‍ഡര്‍ സ്റ്റേഷനില്‍ വി.എസ്. അച്യുതാനന്ദന് അഭിവാദ്യം അര്‍പ്പിച്ച് ഉയര്‍ത്തിയ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചു. എങ്കിലും നശിപ്പിച്ചതിനെക്കാള്‍ വലിയ ബോര്‍ഡ് വിപ്ളവവീര്യത്തോടെ വീണ്ടും ഉയര്‍ത്തി. നേരത്തെ ഉയര്‍ത്തിയതില്‍ അച്യുതാനന്ദന്റെ ഒറ്റ ചിത്രമായിരുന്നെങ്കില്‍ പുതിയതില്‍ മൂന്നു ചിത്രങ്ങളാണ്.. 'വിപ്ളവജ്വാല ഈ മഹാരഥന്‍.... നെഞ്ചിലെ അവസാന തുള്ളി ചോരയും കലര്‍പ്പില്ലാത്ത കമ്യൂണിസത്തിനായി ഒഴുക്കുന്ന ധീര സഖാവേ...... ഇവിടെ ഈ വിപ്ളവ ഭൂമിയില്‍ നിന്റെ പിന്നില്‍ അണിചേരാന്‍ ജനകോടികളോടൊപ്പം ഞങ്ങളും... എന്ന വാചകങ്ങളോടെ ഉയര്‍ത്തിയ ഫ്ളെക്സാണു നശിപ്പിച്ചത്.