പാലോട്. വിവാദങ്ങള്‍ക്കു വിരാമമിട്ടു പറങ്കിമാംവിള വിജ്ഞാന്‍വാടി തുറന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി പെരിങ്ങമ്മല പഞ്ചായത്തിലെ പറങ്കിമാംവിളയില്‍ അനുവദിച്ച വാമനപുരം നിയോജകമണ്ഡലത്തിലെ വിജ്ഞാന്‍വാടി ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും തുറക്കാത്തതു സംബന്ധിച്ച് ഏറെ വിവാദവും അടുത്തിടെ സംഘര്‍ഷത്തിലേക്കും കലാശിച്ചിച്ചിരുന്നു. തുടര്‍ന്നാണു ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ ഇടപെട്ടു തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ളോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ ബി. പവിത്രകുമാര്‍, അംഗം ജുമൈലാ സത്താര്‍, പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് ജോസഫ്, ഷാഹിതാ ബീഗം, ബ്ളോക്ക് പട്ടികജാതി വികസന ഓഫിസര്‍ സുരേന്ദ്രന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു. വിജ്ഞാന്‍വാടിയുടെ പ്രവര്‍ത്തനത്തിനു 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ശാന്ത (ചെയര്‍.), വിനോദ്( കണ്‍.)