വിതുര: പോലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന ജനമൈത്രി പോലീസ് മീറ്റിങ് 12ന് നടക്കും. ശാസ്താംകാവ് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈകീട്ട് നാലിന് ഖാദി ബോര്‍ഡ് മൈതാനത്താണ് യോഗം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ എകൈ്‌സസ്, ഗതാഗത, വൈദ്യുതി ബോര്‍ഡ്, ജല അതോറിട്ടി അധികൃതരും പങ്കെടുക്കുമെന്ന് ഫ്രാറ്റ് മേഖലാ പ്രസിഡന്റ് കെ.സുലോചനന്‍നായര്‍, സെക്രട്ടറി ബി.രാമഭദ്രന്‍ എന്നിവര്‍ അറിയിച്ചു