WELCOME
Saturday, May 12, 2012
വിതുരയില്‍ ആദിവാസിവിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം നല്‍കി
വിതുര.പഞ്ചായത്തിലെ വിതുര ഗവ.യുപിഎസ്, ആനപ്പാറ ഗവ എച്ച്എസ്, കല്ലാര്‍ ഗവ. എല്‍പിഎസ്, മരുതാമല ട്രൈബല്‍ സ്കൂള്‍, തലത്തൂതക്കാവ് എല്‍പിഎസ് എന്നീ സ്കൂളുകളിലെ എല്‍പി വിഭാഗത്തിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കു സൌജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തി ജി. നായര്‍ അധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
വിതുര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ഷിഹാബ്ദീന്‍, വിതുര യുപിഎസ് ഹെഡ്മാസ്റ്റര്‍ എല്‍. പുഷ്പലത, ബ്ളോക്ക്പഞ്ചായത്ത് അംഗങ്ങളായ ഒ. ശകുന്തള, എല്‍. ദീക്ഷിത്, പഞ്ചായത്ത് അംഗങ്ങളായ എ. അല്‍ഫോണ്‍സ്, കെ. വിജയകുമാര്‍, എം.എസ്. റഷീദ്, ജി.ഡി. ഷിബുരാജ്, എല്‍. അംബിക, എം. ശാന്ത, കെ. ഷീല, പി.കെ. പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി കെ.ബി. സുരേഷ്, വി. അനിരുദ്ധന്‍നായര്‍, എന്‍. ഗംഗാധരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.