പാലോട്. നന്ദിയോട് പച്ചയിലെ ടാര്‍ പ്ളാന്റ് വിഷയത്തില്‍ നാട്ടുകാരുടെ ഒത്തുതീര്‍പ്പിനുശേഷം ഇന്നലെ ഡിവൈഎഫ്ഐ സമരത്തിനിറങ്ങിയത് അപഹാസ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നു യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ഇടതു പഞ്ചായത്ത്
2009ല്‍ പ്ളാന്റ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ മൌനം പാലിക്കുകയും മാത്രമല്ല അടുത്തിടെ പ്ളാന്റിനെതിരെ നാട്ടുകാര്‍ രംഗത്തു വന്നപ്പോള്‍പോലും സഹകരിക്കാതെ പഞ്ചായത്ത് രണ്ടുതവണ വിളിച്ച കൂട്ടിയ സര്‍വകക്ഷി യോഗത്തില്‍പോലും പങ്കെടുക്കാതെ മാറിനിന്ന് ഒത്തു തീര്‍പ്പിനുശേഷം സമരരംഗത്തു വന്നതു രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണെന്നും ഇവരുടെ നുണപ്രചാരണം ജനം തിരിച്ചറിയണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നിലവിലെ ഒത്തുതീര്‍പ്പ് അനുസരിച്ച് ഇറക്കിയിരിക്കുന്ന മെറ്റീരിയല്‍ നാട്ടുകാര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ ഉപയോഗിച്ചശേഷം പ്ളാന്റ് പൊളിച്ചുമാറ്റുമെന്ന ഉറപ്പാണു കമ്പനി നല്‍കിയിരിക്കുന്നത്. ഇതു പാലിച്ചില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സമര രംഗത്തു വരുമെന്നും നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍രാജനും മണ്ഡലം പ്രസിഡന്റ് രാജ്കുമാറും അറിയിച്ചു