വിതുര. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നും പത്തനംതിട്ടയിലേക്കു ബസ് സര്‍വീസ് ആരംഭിക്കുന്നു. ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിനു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും. അരുവിക്കര നിയോജകമണ്ഡലത്തിലെ ഡിപ്പോകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിതുര, ആര്യനാട്, വെള്ളനാട് ഡിപ്പോകളില്‍നിന്നും അനവധി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാന്‍ മുന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി വി.എസ്. ശിവകുമാറും സ്പീക്കര്‍ ജി. കാര്‍ത്തികേയനും വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ആര്യനാട്, വെള്ളനാട് ഡിപ്പോകളില്‍നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാന്‍ നടപടികളായിട്ടുണ്ടെന്നു സ്പീക്കര്‍ അറിയിച്ചു.