പെരിങ്ങമ്മല: പെരിങ്ങമ്മല മഹാവിഷ്ണുക്ഷേത്രത്തിലെ ആറാമത് ഭാഗവതസപ്താഹയജ്ഞവും ക്ഷേത്ര ഉത്സവവും 20ന് തുടങ്ങി 27ന് സമാപിക്കും. 20ന് വൈകീട്ട് 6.30ന് ക്ഷേത്രദീപാരാധന, തുടര്‍ന്ന് ആത്മീയപ്രഭാഷണം. യജ്ഞാചാര്യന്‍ പറക്കോട് എന്‍.വി. നമ്പ്യാതിരി. 21ന് രാവിലെ 5ന് ഹരിനാമകീര്‍ത്തനം, 5.30ന് മഹാഗണപതിഹോമം, 6.30ന് ഭദ്രദീപപ്രതിഷ്ഠ, 6.45ന് ആചാര്യവരണം, 7ന് സപ്താഹയജ്ഞാരംഭം, 2ന് പാരായണവ്യാഖ്യാനം, 7ന് ദീപാരാധന, 7.15ന് ആധ്യാത്മിക പ്രഭാഷണം, 27ന് സപ്താഹയജ്ഞം സമാപനം, 11.30ന് മഹാദീപാരാധന, യജ്ഞപ്രസാദവിതരണം, രാത്രി 8ന് ഭക്തിഗാനമേള, രാത്രി 10ന് നാടകം- നിഴല്‍ക്കുത്ത്, 1ന് പൂത്തിരിമേളം, എല്ലാ ദിവസവും 12ന് അന്നദാനം.