പാലോട്: നന്ദിയോട് പച്ച നീന്തല്‍കുളത്തില്‍ നടക്കുന്ന ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിവസം പിന്നിടുമ്പോള്‍ 407 പോയിന്റുകളോടെ വെമ്പായം പുലരി നീന്തല്‍ ക്ലബ്ബ് മുന്നില്‍. 78 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ശനിയാഴ്ച ഒരു റിക്കോഡ്കൂടി തിരുത്തി. കൊയ്ത്തൂര്‍കോണം കെ.എ.സി.യിലെ ആരതി എസ്. ആണ് 200 മീ. ബ്രസ്‌ട്രോക്കില്‍ 3:09:82 സമയത്തിനുള്ളില്‍ നീന്തിയെത്തിപുതിയ സമയം കുറിച്ചത്. പെണ്‍കുട്ടികളുടെ വാട്ടര്‍പോളോ മത്സരം കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു. പിരപ്പന്‍കോട് ഡോള്‍ഫിനും വെമ്പായം പുലരിയും ഏറ്റുമുട്ടിയ മത്സരത്തില്‍ ഡോള്‍ഫിന്‍ വിജയം നേടി.
5:5 ഗോളുകളില്‍ സമനില തുടര്‍ന്ന ഇരുടീമുകള്‍ക്കും അനുവദിച്ച അധികസമയം പുലരി വേണ്ടെന്നുവെച്ചു. ഇതോടെയാണ് ഡോള്‍ഫിനെ വിജയികളായി പ്രഖ്യാപിച്ചത്. ഡോള്‍ഫിന്റെ ശ്രീക്കുട്ടിയാണ് ടീമിനെ നയിച്ചത്.
അന്‍പത് മത്സരങ്ങള്‍ ശേഷിക്കേ ആതിഥേയരായ നന്ദിയോട് ഫൈറ്റേഴ്‌സാണ് രണ്ടാംസ്ഥാനത്ത്. 279 പോയിന്റുകളോടെ വേങ്കവിള റോയല്‍ മൂന്നാംസ്ഥാനത്തുണ്ട്. മത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി സെല്‍വന്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തും.