വിതുര: ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ പഠനോപകരണ വിതരണം 10 ന് നടക്കുമെന്ന് വിതുര ഗവണ്മെന്റ് യു.പി. സ്‌കൂള്‍ പ്രഥമാധ്യാപിക എല്‍. പുഷ്പലത അറിയിച്ചു. വിതുര യു.പി.എസ്, ആനപ്പാറ ഹൈസ്‌കൂള്‍, കല്ലാര്‍ എല്‍.പി.എസ്, മരുതാമല വെല്‍ഫെയര്‍ സ്‌കൂള്‍, തലത്തൂതക്കാവ് ട്രൈബല്‍ എല്‍.പി.എസ് എന്നിവിടങ്ങളിലെ എല്‍.പി. വിഭാഗം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണം നല്‍കുന്നത്. ഉച്ചയ്ക്ക് 2.30ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിതരണം ഉദ്ഘാടനം ചെയ്യും.