പാലോട്: കലയുടേയും സംഗീതത്തിന്‍േറയും അവധിക്കാല കൂട്ടായ്മയായ 'തരണി'യുടെ പ്രവര്‍ത്തനോദ്ഘാടനം പാലോട്ട് നടന്നു. കേരളാ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി തരണിക്ക് ഭദ്രദീപം തെളിച്ചു. ഡി. രഘുനാഥന്‍നായര്‍, ബി. പവിത്രകുമാര്‍, പി.എസ്. ദിവാകരന്‍നായര്‍, സുഭാഷ് അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗീത നാടക സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ലീലാ റിഗാറ്റയെ ചടങ്ങില്‍ ആദരിച്ചു.