വിതുര. ഉരുള്‍ കല്ലാല്‍ സമൃദ്ധമായ കല്ലാര്‍ നദിയില്‍ കുപ്പിച്ചില്ലും കുപ്പിയും നിറയുന്നു. വിനോദസഞ്ചാരാര്‍ഥം എത്തുന്ന സംഘങ്ങളാണു മദ്യപിച്ചശേഷം നദിയിലേക്കു കുപ്പികള്‍ വലിച്ചെറിയുന്നത്. നദിയുടെ ഒാരത്തിരുന്നു മദ്യപിച്ചശേഷം പാറകളിലും, ഉരുളന്‍കല്ലുകളിലും കുപ്പികള്‍ എറിഞ്ഞുടയ്ക്കുന്നതുമൂലം മിക്ക ഭാഗത്തും കുപ്പിച്ചില്ലുകള്‍ നിറയുകയും കുളിക്കാനിറങ്ങുന്നവരുടെ ദേഹത്തു തറച്ചു മുറിവേല്‍ക്കുന്നതായും പരാതിയുണ്ട്. വട്ടക്കയം, കല്ലാര്‍, ഗോള്‍ഡന്‍വാലി പ്രദേശത്താണു കുപ്പിച്ചില്ലു നിറഞ്ഞത്.
നദിക്കു പുറമെ പൊന്‍മുടി റോഡിന്‍െറ വിവിധ ഭാഗങ്ങളിലും കുപ്പികള്‍ എറിഞ്ഞുടച്ചിട്ടിരിക്കുന്നതു ദൃശ്യമാണ്. നദിയില്‍ സൂക്ഷിച്ചിറങ്ങിയില്ലെങ്കില്‍ കാലില്‍നിന്നു ചോര വാര്‍ന്നൊഴുകും. അപായ ബോര്‍ഡുകളിലും കുപ്പികള്‍ എറിയുന്നതുമൂലം ബോര്‍ഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. വേനല്‍ കടുത്തതോടെ നദിയില്‍ കുളിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. നദിയില്‍ കുളിക്കാനിറങ്ങുന്ന യുവസംഘങ്ങളുടെ വികൃതിമൂലം പൊറുതിമുട്ടിയെന്നു കല്ലാര്‍ നിവാസികള്‍ പരാതിപ്പെട്ടു.
യുവസംഘങ്ങള്‍ മണിക്കൂറുകളോളമാണു നദിയില്‍ നീരാടുന്നത്. വേനല്‍ മൂര്‍ച്ഛിച്ചതോടെ നദിയിലെ ജലം ശേഖരിച്ചാണു നാട്ടുകാര്‍ ഉപയോഗിക്കുന്നത്. വെള്ളം ശേഖരിക്കാന്‍ എത്തുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും നീരാട്ടു സംഘങ്ങള്‍ ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. ആദിവാസി മേഖലയില്‍ വരെ ടൂറിസ്റ്റ് യുവസംഘങ്ങള്‍ എത്തി വീട്ടമ്മമാരെ ശല്യപ്പെടുത്തിയതായി ആദിവാസികള്‍ അറിയിച്ചു.
കുപ്പിയുമായി കല്ലാര്‍, മൊട്ടമൂട്, ആറാനക്കുഴി ആദിവാസി മേഖലയില്‍ എത്തുന്ന സംഘങ്ങള്‍ വൈകിട്ടു വരെ വനത്തില്‍ തമ്പടിച്ചു പ്രശ്നം സൃഷ്ടിക്കുന്നതായാണു പരാതി.
സംഘങ്ങള്‍ തമ്മിലും അടിപിടി ഉണ്ടാകാറുണ്ട്. കല്ലാര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊലീസ് ഒൌട്ട്പോസ്റ്റ് സ്ഥാപിക്കുമെന്ന മുന്‍ റൂറല്‍ എസ്പിയുടെ വാഗ്ദാനത്തിനു പത്തു വയസ്സു കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല.