പാലോട്: കണ്ണൊന്നുപിഴച്ചാല്‍ പൊട്ടിയ ടൈല്‍സിലോ, തുരുമ്പെടുത്ത കമ്പിയിലോ കൊണ്ട് കാല്‍ കീറും. എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തനം നിലയ്ക്കാവുന്ന ഒരേയൊരു മോട്ടോര്‍. പ്രാഥമിക കര്‍മങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ട ഗതികേട്... ഇത്രയും ചേര്‍ന്നാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലുള്ള നന്ദിയോട്ടെ പച്ച നീന്തല്‍ക്കുളമായി. ഇവിടെയാണ് വ്യാഴാഴ്ച മുതല്‍ ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.
കൗണ്‍സിലിന്റെ തികഞ്ഞ അനാസ്ഥയിലും പ്രതിദിനം 250 ലധികം കുട്ടികള്‍ ഇവിടെ നീന്തല്‍ പരിശീലനത്തിന് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ പരിശീലനത്തിനിറങ്ങിയ ആകാശ് എന്ന വിദ്യാര്‍ഥിയുടെ കാലിന്റെ പെരുവിരല്‍ തുന്നിക്കെട്ടാന്‍ പോലും കഴിയാത്ത വിധത്തില്‍ കീറിമുറിഞ്ഞു. ടൈല്‍സ് പാതിയും പൊട്ടിപ്പൊളിഞ്ഞു. ഗേറ്റിങ്‌സ് (ഗ്രില്‍) കാസ്റ്റ് അയണ്‍ ആയതിനാല്‍ തുരുമ്പെടുത്ത കമ്പികളായി മാറി. മറ്റ് കുളങ്ങളില്‍ ഫൈബര്‍ ഗേറ്റിങ്‌സ് ആണ് ഉപയോഗിക്കുന്നത് എന്നിരിക്കേ ഇവിടെ അത് കാസ്റ്റ് അയണ്‍ കമ്പികളാണ്. ഇത് അപകടം ഇരട്ടിയാക്കുന്നു.
രണ്ട് മോട്ടോര്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണം പ്രവര്‍ത്തനം അവസാനിച്ചിട്ട് വര്‍ഷം ഒന്നുതികയുന്നു. മത്സരത്തിനിടെ മോട്ടോര്‍ പ്രവര്‍ത്തനം നിലച്ചാല്‍ ജില്ലാ മത്സരം തന്നെ ത്രിശങ്കുവിലാകും. എന്നിട്ടും എന്ത് ധൈര്യത്തിലാണ് പച്ചയില്‍ മത്സരം നടത്തുന്നതെന്ന് അധികൃതര്‍ക്കും അറിയില്ല. കൗണ്‍സില്‍ പച്ചനീന്തല്‍ക്കുളം പാടെ ഉപേക്ഷിച്ച മട്ടാണ്. ഏതെങ്കിലുമൊരു കൗണ്‍സില്‍ പ്രസിഡന്റ് ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു.
കുളം ശുചീകരിക്കാനുള്ള സംവിധാനവും നാമമാത്രമാണ്. സെക്ഷന്‍ സ്വീപ്പിങ്ങിനുള്ള മിഷ്യന്റെ ബ്രഷ് നാട്ടുകാരാണ് ഇപ്പോള്‍ വാങ്ങി നല്‍കിയത്. ഈ ഉപകരണം ഒന്നുകൊണ്ടുമാത്രം കുളം വൃത്തിയാക്കാനാകുന്നില്ല. അതുകൊണ്ടുതന്നെ കുളത്തിലിറങ്ങുന്ന നീന്തല്‍താരങ്ങള്‍ക്ക് തൊലിപ്പുറത്തുള്ള രോഗങ്ങളും കൂടുതലാണ്. ഒരു ഫില്‍റ്റര്‍ മാത്രംവച്ച് എത്രദിവസം കുളം മുന്നോട്ടുകൊണ്ട് പോകാന്‍ കഴിയും എന്ന കാര്യത്തിലും സംശയമുണ്ട്.
'പൂള്‍ഡക്ക്' മുഴുവന്‍ കാടുകയറി. സെപ്റ്റിക് ടാങ്ക് വെള്ളം കൊണ്ട് നിറഞ്ഞതിനാല്‍ ഏതുനിമിഷവും അടച്ചിടേണ്ടിവരും. ഈ അപകടകരമായ സാഹചര്യത്തിലാണ് ജില്ലയിലെ 1200 നീന്തല്‍ താരങ്ങളും 30 നീന്തല്‍ക്ലബ്ബുകളും, 500ലധികം രക്ഷിതാക്കളും പച്ച നീന്തല്‍ക്കുളത്തില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ മത്സരങ്ങള്‍ക്കായി എത്തുന്നത്.