വിതുര: കുണ്ടാളംകുഴി സിയോണ്‍ എസ്റ്റേറ്റില്‍ നിന്നും 2011 ഫിബ്രവരിയില്‍ റബ്ബര്‍ഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ വിതുര പോലീസ് അറസ്റ്റ്‌ചെയ്തു. തെന്നൂര്‍ അരയക്കുന്ന് ഷെമീര്‍ മന്‍സിലില്‍ ഡി. ഷെമീറാ (23) ണ് അറസ്റ്റിലായത്. വിതുര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ശ്രീകുമാര്‍, പോലീസുകാരായ സതീശന്‍, ഷജീം എന്നിവര്‍ ചേര്‍ന്ന് ചെറ്റച്ചല്‍ കവലയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലോട് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.