പാലോട്: സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുക്കാന്‍ അഭിമാനമുള്ള ഡി. വൈ.എഫ്.ഐ. ക്കാര്‍ രംഗത്ത് വരണമെന്ന് യൂത്ത് കോണ്‍ഗ്രസ് പനങ്ങോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നസീമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കോണ്‍ഗ്രസ് ബ്ലോക്ക്പ്രസിഡന്റ് ബി. പവിത്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സുജിത്ത് പാലോട്, സനീഷ്, ദിനുചന്ദ്രന്‍, ഷിജി, ബിജു എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജോയി (പ്രസിഡന്റ്), ജിതേഷ് (ജനറല്‍ സെക്രട്ടറി), ജിജിത്ത് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.