ബോണക്കാട്: ബോണക്കാട് മഹാവീര്‍ പ്ലാന്‍േറഷന്‍ പ്രവേശന കവാടത്തില്‍ കാട്ടാനകളെ ആകര്‍ഷിക്കാന്‍ ആനക്കയങ്ങള്‍ നിര്‍മിച്ച് അതില്‍ ഉപ്പും ശര്‍ക്കരയും നിക്ഷപിക്കാനുള്ള തീരുമാനം തൊഴിലാളികളെ ഭീതിയിലാഴ്ത്തി. നിലവില്‍ കാട്ടാനക്കൂട്ടത്തിന്റെ ഭീഷണി നേരിടുകയാണ് ഇവിടത്തെ തൊഴിലാളികള്‍. എസ്റ്റേറ്റിന്റെ ആരംഭത്തിലുള്ള അരുവിയോട് ചേര്‍ന്ന് ലക്ഷങ്ങള്‍ ചെലവിട്ടാണ് ആനക്കുളങ്ങള്‍ നിര്‍മിക്കുന്നത്. വനത്തിനുള്ളിലെ ആനകളെ കൂട്ടംകൂട്ടമായി ഒരു പ്രത്യേക ആവാസകേന്ദ്രത്തില്‍ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തോട്ടം തൊഴിലാളികള്‍ക്ക് ഭീഷണിയുയര്‍ത്തി ആനക്കുളം നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്‍തിരിയണമെന്നാവശ്യപ്പെട്ട് പ്ലാന്‍േറഷന്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ആര്‍. ജയകുമാരന്‍ നായര്‍ വനം മന്ത്രിക്ക് നിവേദനം നല്‍കി.