പാലോട്. കാറിലെത്തിയ സംഘം ആളില്ലാതിരുന്ന വീടുകള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്താനുള്ള ശ്രമം നാട്ടുകാര്‍ അറിഞ്ഞതു മനസ്സിലാക്കി കടന്നു. മടത്തറ കൊച്ചുകലുങ്കിലാണു സംഭവം. ആമ്പാടി ഭവനില്‍ ഷിബു, സൈനാലുബ്ദ്ദീന്‍, കുഴിവിള വീട്ടില്‍ നാസര്‍ എന്നിവരുടെ വീടുകളാണുകുത്തിത്തുറന്നു മോഷണം നടത്താന്‍ ശ്രമിച്ചത്. ശബ്ദം കേട്ടു നാട്ടുകാര്‍ പുറത്തിറങ്ങിയതു മണത്തറിഞ്ഞ സംഘം വന്ന കാറില്‍ കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ രാത്രി 12 മണിയോടെയാണു സംഘം കാറിലെത്തിയത്. റോഡ്വശത്തു പാര്‍ക്ക് ചെയ്ത കാറിന്റെ ബോണറ്റ് തുറന്നുവച്ച് അറ്റകുറ്റപ്പണി നടത്തുന്നതായി നാട്ടുകാരെ ബോധ്യപ്പെടുത്തി. ഈ സമയം മറ്റൊരുകൂട്ടരാണു വീടുകള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയത്. ആദ്യം സംശയം തോന്നാതിരുന്ന പരിസരവാസികള്‍ക്കു വീടുകളില്‍ ശബ്ദം കേട്ടതോടെയാണു സംശയമുണ്ടായി ഇറങ്ങിനോക്കിയത്. അപകടം മണത്ത സംഘം ചാടിയോടി കാറില്‍ കയറി കടന്നതായി നാട്ടുകാര്‍ പറഞ്ഞു.
വീടുകളിലെ പൂട്ടുകള്‍ കുത്തിപ്പൊളിച്ച സംഘം അലമാരകളും കുത്തിത്തുറന്നു സാധനങ്ങള്‍ വലിച്ചുവാരിയിട്ടു പരിശോധന നടത്തി. മൂന്നു വീട്ടിലും ആളുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്നു പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. നാട്ടുകാര്‍ മുഖ്യമന്ത്രിക്കു സന്ദേശം അയച്ചതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.