പാലോട്: തിരുവനന്തപുരം ജില്ലയിലെ ജവഹര്‍ നവോദയാ വിദ്യാലയത്തിലെ 2012- 2013 അധ്യയന വര്‍ഷത്തിലെ 11-ാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/ സംസ്ഥാന ഗവ. അംഗീകൃത വിദ്യാലയത്തില്‍ നിന്നും 10-ാം ക്ലാസ് വിജയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രായം ജൂലായ് ഒന്നിന് 18 കവിയാന്‍ പാടില്ല.
അപേക്ഷാഫാമുകള്‍ വിദ്യാലയത്തില്‍നിന്നോ, www.navodayatrivandrum.gov.in എന്ന വെബ് സൈറ്റില്‍ നിന്നോ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 9 ന് മുമ്പ് ലഭിക്കേണ്ടതാണ്.