വിതുര. ആദിവാസി വിദ്യാര്‍ഥികളുടെയും മറ്റും യാത്രാസൌകര്യം കണക്കിലെടുത്തു വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു ജഴ്സിഫാം വരെ സര്‍വീസ് നടത്തുന്ന ബസുകള്‍ ചാത്തന്‍കോട് വരെ നീട്ടണമെന്ന് ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചാത്തന്‍കോട്,ചെമ്മാംകാല,വലിയകാല പ്രദേശത്തു കാട്ടാനശല്യം വര്‍ധിച്ചിരിക്കുകയാണ്.
സ്കൂള്‍വിട്ടു കാട്ടാനകള്‍ താണ്ഡവമാടുന്ന ഘോരവനത്തിലൂടെ നാലു കിലോമീറ്റര്‍ നടന്നാണു വിദ്യാര്‍ഥികള്‍ക്കു വീട്ടിലെത്തേണ്ടത്്. ഇപ്പോള്‍ വിതുര ഡിപ്പോയില്‍ നിന്നു രണ്ടു സര്‍വീസുകളാണു ചാത്തന്‍കോട്ടേക്കുള്ളത്. ബസ് സര്‍വീസ് നീട്ടിയാല്‍ കുട്ടികള്‍ക്കു രാത്രിയാകുംമുന്‍പു വീട്ടിലെത്താന്‍ കഴിയും. ആവശ്യം ഉന്നയിച്ച് എഎംഎസ് സെക്രട്ടറി എം.നാരായണന്‍ മന്ത്രിക്കും വിതുര ഡിപ്പോയിലും നിവേദനം നല്‍കി.