ഭരതന്നൂര്‍ . വനമേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ അക്കേഷ്യ, മാഞ്ചിയം എന്നിവ നട്ടുപിടിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുകയും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. പാലോട് ഫോറസ്റ്റ് റേഞ്ച് ഒാഫിസിന്റെ പരിധിയിലുള്ള കൊച്ചാലുംമൂട് കിഴക്കേറോഡ്,കാഞ്ചിനട, ഗാര്‍ഡ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണു രണ്ടാമതും തൈകള്‍ വച്ചുപിടിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമത്തിനു പുറമെ ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇവിടെ തൈകള്‍ നടന്നതിനുപകരം ഒൌഷധച്ചെടികള്‍ നടണമെന്നും ജില്ലാ പഞ്ചായത്ത് ബന്ധപ്പെട്ടവര്‍ക്കു നിവേദനം നല്‍കിയെങ്കിലും നടപടിയെടുക്കുന്നില്ലെന്നും വന്‍തോതില്‍ പ്രദേശത്തു തൈകള്‍ നടുന്നതിനായി എത്തിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു.
പി.എം.റഹിം (ചെയര്‍മാന്‍),സലാഹുദ്ദീന്‍(കണ്‍വീനര്‍)എന്നിവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുകയും ശക്തമായ സമരപരിപാടികള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു