പാലോട്. വിദ്യാഭ്യാസ ഉപജില്ലയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ അധ്യയന വര്‍ഷം ഒന്നാം ക്ളാസ് നവാഗതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ വര്‍ഷം 1499 കുട്ടികള്‍ ഒന്നാം ക്ളാസില്‍ പ്രവേശിച്ചപ്പോള്‍ ഇത്തവണ അത് 1436 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 63 കുട്ടികളുടെ കുറവ്. ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളില്‍ 994 കുട്ടികളും, എയ്ഡഡ് മേഖലയില്‍ 416 കുട്ടികളും, അണ്‍ എയ്ഡഡ് മേഖലയില്‍ 26 കുട്ടികളും പ്രവേശനം നേടി.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ 999 പേരും, എയ്ഡഡ് മേഖലയില്‍ 463 പേരും, അണ്‍ എയ്ഡഡ് മേഖലയില്‍ 37 പേരും ഉണ്ടായിരുന്നു. 143 കുട്ടികള്‍ എത്തിയ വിതുര ഗവ. യുപിഎസ് ആണ് നവാഗതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. 103പേര്‍ എത്തിയ പെരിങ്ങമ്മല ഗവ. യുപിഎസ് രണ്ടാം സ്ഥാനത്തുമാണ്. പൊന്‍മുടി, ബോണക്കാട് ഗവ. യുപിഎസുകളാണ് ഏറ്റവും പിന്നില്‍.
ഈ രണ്ടു സ്കൂളുകളിലും രണ്ടു കുട്ടികള്‍ വീതമാണ് ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയത്. മേത്തൊട്ടി ട്രൈബല്‍ സ്കൂള്‍, തേമല എല്‍പിഎസ് എന്നിവിടങ്ങളില്‍ മൂന്നും, ചെട്ടിയാന്‍പാറ എല്‍പിഎസില്‍ അഞ്ചും, ആനാകുടി യുപിഎസില്‍ ആറും കുട്ടികളാണ് ഇത്തവണ ഒന്നാം ക്ളാസിലെത്തിയത്.