പാലോട്: പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്നും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയിട്ടും പാലോട് ആസ്പത്രിയുടെ ദുരിതകാലം കഴിയുന്നില്ല. ആസ്പത്രിയില്‍ ഇപ്പോഴും ഡോക്ടര്‍മാര്‍ ഉള്ളത് ഉച്ചവരെ മാത്രം. നിലവാരം ഉയര്‍ത്തിയിട്ടും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും തസ്തിക സൃഷ്ടിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആസ്പത്രി ജീവനക്കാര്‍ പറയുന്നു. രണ്ട് മണി കഴിഞ്ഞ് എന്തെങ്കിലും ചികിത്സ വേണ്ടവര്‍ 20. കി.മീ. അകലെ നെടുമങ്ങാട് താലൂക്ക് ആസ്പത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
സി.എച്ച്.സിയില്‍ ഏഴ് ഡോക്ടര്‍മാരും ഒരു സിവില്‍ സര്‍ജനുമാണ് വേണ്ടത്. എന്നാല്‍ ഇവിടെ നിലവില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. ഇക്കാരണത്താല്‍ ഒരു മണിയോടെ ആസ്പത്രിയുടെ പ്രവര്‍ത്തനം അവസാനിക്കും. ഡോക്ടര്‍മാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇല്ലാത്തതിനാലാണ് പ്രശ്‌നം ഗുരുതരമായി തുടരുന്നത്. ജനപ്രതിനിധികള്‍ രണ്ടുവട്ടം ആരോഗ്യവകുപ്പ് മന്ത്രിയെ സമീപിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല.
പെരിങ്ങമ്മല, നന്ദിയോട്, പറണ്ടോട്, വിതുര ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പതിനായിരത്തിലധികം കുടുംബങ്ങളാണ് ഈ ആസ്പത്രിയെ ആശ്രയിക്കുന്നത്. പനി ബാധിതരുടെ എണ്ണവും ക്രമാതീതമായി കൂടിയതോടെ പ്രതിദിനം 600 വരെ രോഗികളാണ് ഒ.പിയില്‍ എത്തുന്നത്. പുതുതായി കുറെ കെട്ടിടങ്ങള്‍ കെട്ടിയിട്ടതൊഴിച്ചാല്‍ ആസ്പത്രിയില്‍ കാര്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ല. എന്നാല്‍ പുരുഷന്മാരുടെ വാര്‍ഡ് ആയി ഉപയോഗിക്കുന്ന കെട്ടിടം ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലായി. ആസ്പത്രി പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് നിര്‍മിച്ച കെട്ടിടമാണിത്. 70 വര്‍ഷം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ചുവരുകള്‍ വിണ്ടുകീറി. എന്നിട്ടും 40-ലധികം രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കുന്നുണ്ട്.
ഗൈനക്കോളജി വിഭാഗത്തിനായി കെട്ടിയിട്ട കെട്ടിടം വര്‍ഷങ്ങളായി അടഞ്ഞുതന്നെ കിടക്കുന്നു. ആഴ്ചയിലൊരിക്കല്‍ ഗൈനക്കോളജി ഡോക്ടര്‍ വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഈ ഡോക്ടര്‍ മറ്റൊരാസ്പത്രിയില്‍ പണിയെടുക്കുന്നു. ശമ്പളം വാങ്ങാന്‍വേണ്ടി മാത്രമാണ് പാലോട് ആസ്പത്രിയിലെത്തുന്നത്. അഞ്ച് ഡോക്ടര്‍മാരേയും മൂന്ന് ക്ലറിക്കല്‍ സ്റ്റാഫുകളെയും ഹൗസ്‌സര്‍ജന്‍സി ചെയ്യുന്ന ഏതാനും പേരെയും പാലോട് ആസ്പത്രിയില്‍ നിയമിച്ചാല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്ന ആശയം യാഥാര്‍ഥ്യമാകും. പക്ഷേ ആരോഗ്യവകുപ്പ് കനിയാതെ ഇതൊന്നും യാഥാര്‍ഥ്യമാകില്ലെന്ന് രോഗികളും ഇവിടത്തെ ജീവനക്കാരും പറയുന്നു.