നവാഗതര്‍ നൂറു കടന്നു പെരിങ്ങമ്മല ഗവ. യുപിഎസ്
പാലോട്. സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളില്ലെന്ന പരിഭവങ്ങള്‍ക്കിടയില്‍ പെരിങ്ങമ്മല ഗവ. യുപിഎസില്‍ ഇന്നലെ വരെ ഒന്നാം ക്ളാസില്‍ 101 കുട്ടികള്‍ അഡ്മിഷന്‍ നേടിയതു ശ്രദ്ധേയമായി. 109 വര്‍ഷം പഴക്കമുള്ള സ്കൂളില്‍ ഒരുപക്ഷേ വരുംദിവസങ്ങളില്‍ 109 തികയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. വിപുലമായ പ്രവേശനോല്‍സവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാവിലെ കുട്ടികളെ വരവേല്‍ക്കും. തുടര്‍ന്ന് അഡ്മിഷന്‍ നേടിയ നൂറു കുട്ടികള്‍ നൂറു ദീപം തെളിക്കും. സമ്മാനക്കിറ്റ് വിതരണവും പാഠപുസ്തക വിതരണവും നടക്കും.
വിതുര. അറിവിന്‍െറ ആദ്യക്ഷരം തേടിയെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ അണിഞ്ഞൊരുങ്ങി. സ്കൂളും പരിസരവും മറ്റും വൃത്തിയാക്കി തോരണവും കുരുത്തോലയും കെട്ടി അലങ്കരിച്ചു. ചിരിച്ചും കരഞ്ഞും ചിണുങ്ങിയും രക്ഷാകര്‍ത്താക്കളുടെ കൈപിടിച്ചെത്തുന്ന കുരുന്നുകള്‍ക്കു മിഠായിയും വര്‍ണ ബലൂണുകളും സമ്മാനങ്ങളും നല്‍കി വരവേല്‍ക്കും. സര്‍ക്കാര്‍ സ്കൂളുകളും സ്വകാര്യ സ്കൂളുകളും വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണു പ്രവേശനോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. വിളംബര ഘോഷയാത്രയാണു മുഖ്യയിനം.
മലയോര മേഖലയിലെ മിക്ക സര്‍ക്കാര്‍ സ്കൂളുകളിലും ഇക്കുറി ഒന്നാം ക്ളാസില്‍ അഡ്മിഷന്‍ തേടിയെത്തിയ കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂളുകളിലെ സ്ഥിതിയും വിഭിന്നമല്ല. വിതുര ഗവ. യുപിഎസിലെ പ്രവേശനോല്‍സവം പിടിഎ പ്രസിഡന്റ് കെ. വിനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്യും. വിളംബര ഘോഷയാത്ര, മധുര വിതരണം, കലാപരിപാടികള്‍ എന്നിവ ഉണ്ടാകും. ആനപ്പാറ, ചായം, ചെറ്റച്ചല്‍, പൊന്‍മുടി, കല്ലാര്‍, ബോണക്കാട്, വലിയവേങ്കാട്, മേമല, മണലയം, തലത്തൂതക്കാവ്, മീനാങ്കല്‍, പനക്കോട് സ്കൂളുകളിലും പ്രവേശനോല്‍സവം സംഘടിപ്പിച്ചിട്ടുണ്ട്.