പാലോട്. കോണ്‍ഗ്രസ് നേതാവ് പെരിങ്ങമ്മല മണ്ണാന്തല കിഴക്കുംകര പുത്തന്‍വീട്ടില്‍ സൈനുദ്ദീന്റെ നിര്യാണം പൊതുരംഗത്തിനു നഷ്ടമായി. കോണ്‍ഗ്രസ് രാഷ്ട്രീയരംഗത്ത് ആത്മാര്‍ഥതയുടെ പ്രതീകമായി നിലകൊണ്ട സൈനുദ്ദീന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ഏതാവശ്യത്തിനും ഓടിയെത്തുന്ന പ്രകൃതമായിരുന്നു. കല്ലറ, പെരിങ്ങമ്മല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച ആദ്യകാല നേതാക്കളില്‍ ഒരാള്‍ കൂടിയായ സൈനുദ്ദീന്‍ കല്ലറ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും പിന്നീടു പെരിങ്ങമ്മലയിലേക്കു താമസം മാറ്റി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ സജീവമാകുകയും ചെയ്തു.
കോണ്‍ഗ്രസ് പെരിങ്ങമ്മല മണ്ഡലം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സേവാദള്‍ കല്ലറ ബ്ളോക്ക് ചെയര്‍മാന്‍, ഐഎന്‍ടിയുസി തെന്നൂര്‍ മേഖലാ പ്രസിഡന്റ്, ഇക്ബാല്‍ ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് എന്നീ നിലകളില്‍ പൊതുരംഗത്തു നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ബൈക്ക് അപകടത്തില്‍ മകനും ചെറുമകളും മരിച്ചതു സൈനുദ്ദീന്റെ ജീവിതത്തില്‍ കനത്ത ആഘാതമായി. മൂന്നു മാസത്തോളമായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൊച്ചുകരിക്കകം ടൌണ്‍ മസ്ജിദില്‍ കബറടക്കി. വന്‍ ജനാവലി സൈനുദ്ദീന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തെന്നൂര്‍ ജംക്ഷനില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. പവിത്രകുമാറിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി അനുശോചനയോഗം ചേര്‍ന്നു. മൌനജാഥയും നടന്നു.