പാലോട്: പുത്തനുടുപ്പും സ്ലേറ്റുമായി വിദ്യാലയമുറ്റത്തെത്തിയ തങ്ങളെ സ്വീകരിക്കാനായി ഓലപ്പീപ്പിയും പ്ലാവിലത്തൊപ്പിയുമായി നില്‍ക്കുന്ന അധ്യാപകരെ കണ്ടപ്പോള്‍ കുരുന്നുകള്‍ക്ക് കൗതുകമായി. പാലോട് ഉപജില്ലയിലെ വിദ്യാലയങ്ങളില്‍ നവാഗതരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരുന്നത്.
ബ്ലോക്ക് പഞ്ചായത്തംഗം ജുമൈലാ സത്താര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് നവാഗതരെ സ്വീകരിച്ചത്. സമ്മേളനത്തില്‍ ബി. പവിത്രകുമാര്‍, ഡി. പുഷ്‌കരാനന്ദന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഞാറനീലി കാണി യു.പി.എസ്സില്‍ നടന്ന പ്രവേശനോത്സവം പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല ഉദ്ഘാടനം ചെയ്തു. കൊച്ചുവിള അന്‍സാരി, മോഹനകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊല്ലായില്‍ ഗവ. എല്‍.പി.എസ്സില്‍ പഞ്ചായത്തുതല പ്രവേശനോത്സവം പ്രസിഡന്റ് പി. വത്സല ഉദ്ഘാടനം ചെയ്തു. സുല്‍ഫാബീഗം, കൊച്ചുവിള അന്‍സാരി, മോഹനചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊല്ലായില്‍ എസ്.എന്‍.യു.പി.എസ്സില്‍ നടന്ന പ്രവേശനോത്സവം ഘോഷയാത്രയോടെ ആരംഭിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുല്‍ഫാബീഗം, പി. ജലജ, കവിരാജന്‍, ജ്യോതിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
പാലുവള്ളി ഗവ. യു.പി.എസ്സിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജു മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ജി.ആര്‍. ചന്ദ്രന്‍, ഗീത എന്നിവര്‍ സംസാരിച്ചു.
പച്ച ഗവ. എല്‍.പി.എസ്സില്‍ അക്ഷരവന്ദനം, വരകള്‍, വര്‍ണങ്ങള്‍ എന്നീ പരിപാടികളോടെ പ്രവേശനോത്സവം നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്. ബാജിലാല്‍, എസ്.എസ്. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
നന്ദിയോട് എസ്.കെ.വി.എച്ച്.എസ്സില്‍ ബ്ലോക്ക് മെമ്പര്‍ ബി. പവിത്രകുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീലത, വേണുഗോപാല്‍, ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
വിതുര: മലയോര മേഖലയിലെ വിദ്യാലയങ്ങളുടെ തിരുമുറ്റം തിങ്കളാഴ്ച കരച്ചിലും കലപിലയും കൊണ്ട് നിറഞ്ഞു. തൊളിക്കോട് ഗവ. യു.പി. സ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡംഗം അന്‍സര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ശ്രീകല, പി.ടി.എ പ്രസിഡന്റ് നിസാറുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആനപ്പാറ ഗവ. ഹൈസ്‌കൂളിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം ശകുന്തള ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം എ. അല്‍ഫോണ്‍സ്, പ്രഥമാധ്യാപിക സെലീന എന്നിവര്‍ സംസാരിച്ചു.