പാലോട്: ശനിദശ ബാധയില്‍നിന്നും കരകയറാന്‍ തുടങ്ങിയ തെന്നൂര്‍ ജവഹര്‍ എല്‍.പി.എസ്സില്‍ ഇത്തവണ കുട്ടികള്‍ എത്തിയപ്പോള്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. ഒന്നാംക്ലാസ്സില്‍ ഇത്തവണ 22 കുട്ടികളാണെത്തിയത്. കഴിഞ്ഞവര്‍ഷമുണ്ടായിരുന്നത് ഒന്‍പതുപേര്‍ മാത്രം. എന്നാല്‍ പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് പ്രഥമാധ്യാപികയും അറബിഅധ്യാപകനും സ്ഥലംമാറ്റം വാങ്ങി തൊട്ടടുത്ത വിദ്യാലയങ്ങളിലേക്ക് പോയതോടെ പ്യൂണ്‍, അധ്യാപകന്‍, ഹെഡ്മാസ്റ്റര്‍ എന്നീ തസ്തികയെല്ലാം നോക്കാന്‍ അനില്‍കുമാര്‍ എന്ന അധ്യാപകന്‍ മാത്രമായി.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള ഏകവിദ്യാലയമാണിത്. ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് തുടര്‍ന്നുവന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി അഡ്മിഷന്‍ കൂടിവരുന്നതിനിടയിലാണ് അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്.
ഗ്രാമപ്പഞ്ചായത്ത് സഹായങ്ങള്‍ വാരിക്കോരി നല്‍കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും അധ്യയനത്തില്‍ മികവ് പുലര്‍ത്താത്തതാണ് കുട്ടികള്‍ കുറയാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. പ്രവേശനോത്സവം, കുട്ടികള്‍ സ്‌കൂളില്‍ത്തന്നെ വിളയിച്ച വാഴക്കുല പഴുപ്പിച്ച് അതില്‍നിന്ന് മധുരം നല്‍കിയാണ് ആഘോഷിച്ചത്. വാര്‍ഡ് അംഗം എ. സന്തോഷ്‌കുമാര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.