വിതുര: താത്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന തൂപ്പുകാരിയെ പിരിച്ചുവിട്ട ഗസ്റ്റ്ഹൗസ് മാനേജര്‍ക്ക് സ്ഥലംമാറ്റം. വിനോദസഞ്ചാരവകുപ്പിന്റെ പൊന്മുടി ഗസ്റ്റ്ഹൗസിലാണ് സംഭവം. സ്ഥാപനത്തിലെ സ്ഥിര ജീവനക്കാര്‍ക്കെതിരെ കേസ് കൊടുത്തതിനെത്തുടര്‍ന്നായിരുന്നു തൂപ്പുകാരിയെ പിരിച്ചുവിട്ടത്.
തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് ഗസ്റ്റ്ഹൗസിലെ ഏതാനും ജീവനക്കാര്‍ക്കെതിരെ കഴിഞ്ഞ മാസം താത്കാലിക ജീവനക്കാരി പരാതിപ്പെട്ടത്. തുടര്‍ന്ന് ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാനേജരെ കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ഗസ്റ്റ്ഹൗസിലേക്ക് സ്ഥലംമാറ്റി. തിരുവനന്തപുരം യാത്രിനിവാസിലെ മാനേജര്‍ക്ക് പൊന്മുടി ഗസ്റ്റ്ഹൗസിന്റെ ചുമതലകൂടി നല്‍കുകയുംചെയ്തു.
വികസന സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്ന പൊന്മുടിയില്‍ വിനോദസഞ്ചാരവകുപ്പിന്റെ ഗസ്റ്റ്ഹൗസിന് മുഴുവന്‍സമയ മാനേജര്‍ വേണമെന്ന് ആവശ്യമുയരുന്നുണ്ട്.