പാലോട്: പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ യു.പി. വിദ്യാര്‍ഥിനികളുടെ ശാക്തീകരണത്തിനായി ബി.ആര്‍.സി. നടത്തിവന്ന കരാട്ടേ പരിശീലനം സമാപിച്ചു. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഉപജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 50 കുട്ടികള്‍ക്കാണ് മധ്യവേനലവധിക്കാലത്ത് പരിശീലനം നല്‍കിയത്.
പരിശീലനത്തിനൊടുവില്‍ 25 പേര്‍ക്ക് 'മഞ്ഞബെല്‍റ്റ്' ലഭിച്ചു. ഗ്രാമപ്പഞ്ചായത്തംഗം സുജാത അധ്യക്ഷതവഹിച്ച യോഗത്തില്‍ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വൈകല്യം ബാധിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ചക്രക്കസേരകള്‍ പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല വിതരണം ചെയ്തു. യോഗത്തില്‍ ബി.പി.ഒ. മോഹനകുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ ജൂലിഎന്നിവര്‍ പ്രസംഗിച്ചു.
യോഗത്തിനു ശേഷം കായിക പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനാഭ്യാസവും നടന്നു.