വിതുര: കോണ്‍ഗ്രസ് വിതുര മണ്ഡലം മുന്‍പ്രസിഡന്റ് അന്തരിച്ച സി.പി. നായര്‍ക്ക് ചായത്ത് സ്മാരക മന്ദിരം. രാജീവ്ഗാന്ധി കലാകായിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംരംഭം. സി.പി. നായരുടെ മകന്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്തിന്റെ സാന്നിധ്യത്തില്‍ അഡ്വ.കെ.മോഹന്‍കുമാര്‍ ശനിയാഴ്ച വൈകീട്ട് മന്ദിരം ഉദ്ഘാടനം ചെയ്യും. രാജീവ്ജി ഭവനും ചായം കവലയില്‍ ചേരുന്ന പൊതുയോഗവും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. സി.പി. നായര്‍ അനുസ്മരണം, ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികാഘോഷം, പഠനോപകരണ - ചികിത്സാസഹായ വിതരണം എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് പ്രസിഡന്റ് ചായം സുധാകരന്‍ അറിയിച്ചു.