പാലോട്. വീട്ടില്‍ കയറി കോഴിയെ കൊല്ലുന്നതു സ്ഥിരമാക്കിയ മൂര്‍ഖനെ വാവ സുരേഷ് പിടികൂടി. നന്ദിയോട് പൌവത്തൂര്‍ തോട്ടരികത്തു വീട്ടില്‍ ശശിയുടെ വീട്ടിലാണു കഴിഞ്ഞ രണ്ടു ദിവസമായി നാലു കോഴികളെ മൂര്‍ഖന്‍ കൊന്നത്. ഇന്നലെ രാവിലെയും കോഴികള്‍ ചത്ത നിലയില്‍ കാണപ്പെട്ടു. സമീപം മൂര്‍ഖനെ കണ്ടതോടെ വാവ സുരേഷിനെ അറിയിക്കുകയായിരുന്നു. അഞ്ചരയടി നീളമുള്ള പെണ്‍പാമ്പാണെന്നു സുരേഷ് പറഞ്ഞു. മൂര്‍ഖനെ വനപാലകര്‍ക്കു കൈമാറി.