പാലോട്: സ്വാതന്ത്ര്യത്തലേന്ന് പതാക ഉയര്‍ത്തി ദേശീയപതാകയെ അവഹേളിച്ചതായി പരാതി. നന്ദിയോട് ഫാമിങ് സര്‍വീസ് സഹകരണ സംഘത്തിന്റെ കീഴില്‍ പാലുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില ഷോപ്പായ നന്മ സ്റ്റോര്‍ അധികൃതരാണ് 'ജോലിഭാരം' ഒഴിവാക്കാന്‍ ചൊവ്വാഴ്ച രാത്രിയില്‍ തന്നെ പതാക കെട്ടി മടങ്ങിയത്. ചൊവ്വാഴ്ച രാത്രിയില്‍ത്തന്നെ ഇതുകണ്ട നാട്ടുകാര്‍ പാലോട് പോലീസിനെയും വിവരം അറിയിച്ചു.