പാലോട്: കേരള പ്രദേശ് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്, നന്ദിയോട്ട് പ്രവാസി സംഗമം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 18ന് 2 മണിക്ക് നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറയിത്തില്‍ നടക്കുന്ന പ്രവര്‍ത്തകസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് ഉദ്ഘാടനം ചെയ്യും. 17 യൂണിറ്റുകളില്‍ നിന്നായി 500 ലധികം പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ലണ്ടന്‍ ഒളിമ്പിക്‌സിലെ നീന്തല്‍കോച്ച് എസ്.പ്രദീപ്കുമാര്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളിലെ മികച്ച വിജയികള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. സമാപനസമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഐഡന്റിറ്റികാര്‍ഡ്, ഓണക്കിറ്റ് എന്നിവയുടെ വിതരണവും ചടങ്ങില്‍ നടക്കും. ബി.എസ്‌സി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ സജീനയ്ക്ക് പുരസ്‌കാരം നല്‍കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പദ്മാലയം മിനിലാല്‍, ജന.സെക്രട്ടറി ഡി.എസ്.വിജയന്‍, എം.സോമന്‍, ആര്‍.ഫല്‍ഗുനന്‍, എസ്.രവികുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
WELCOME
Sunday, August 12, 2012
പ്രവാസി സംഗമം നന്ദിയോട്ട് നടക്കും